തിരുവനന്തപും:
കേരളത്തിൽ ഇന്ന് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 51 പേര് വിദേശത്ത് നിന്ന് വന്നവരും, 64 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 1,068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ ഉറവിടമാറിയാത്ത 45 കേസുകൾ. ഇന്ന് 880 പേർ രോഗമുക്തി നേടി. തിരുവനന്തപും – 226, മലപ്പുറം – 261, എറണാകുളം – 121, ആലപ്പുഴ – 118, കോഴിക്കോട് – 99, പാലക്കാടാ – 81, കോട്ടയം – 76, കാസര്‍കോട് – 68, ഇടുക്കി – 42, കണ്ണൂര്‍ – 31, പത്തനംതിട്ട- 19, തൃശ്ശൂര്‍ -19, വയനാട് – 12, കൊല്ലം – 5 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണങ്ങളും ഔദ്യോഗികമായി സ്ഥിരീകരിച്ചു. കാസർഗോസ് സ്വദേശി ഷംസുദീൻ 53, തിരുവനന്തപുരം സ്വദേശി കനകരാജ് 50, എറണാകുളം സ്വദേശി മറിയംകുട്ടി 77, കോട്ടയം കാരപ്പുഴ സ്വദേശി ടിപി ദാസപ്പൻ, കാസർകോഡ് സ്വദേശി ആദംകുഞ്ഞ്, ഇടുക്കി സ്വദേശി അജിതൻ 55 എന്നിവരുടെ മരങ്ങളാണ് രേഖപ്പെടുത്തിയത്.