Mon. Dec 23rd, 2024
വാഷിംഗ്‌ടൺ:

ഇന്ത്യന്‍ വംശജയായ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി. പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ കമലയുടെ പേര് നിര്‍ദേശിച്ചു. നിലവില്‍ കാലിഫോര്‍ണിയയിലെ സെനറ്ററാണ് കമല ഹാരിസ്. രാജ്യത്തെ ഏറ്റവും മികച്ച പൊതുപ്രവര്‍ത്തകരില്‍ ഒരാളെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ തനിക്ക് അഭിമാനമുണ്ടെന്ന് ജോ ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു. അമേരിക്കയുടെ ഭരണ തലപ്പത്തേക്ക് മല്‍സരിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയായും കമല ചരിത്രത്തില്‍ ഇടംപിടിക്കും. അതേസമയം, അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കമലയുടെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തി.

By Athira Sreekumar

Digital Journalist at Woke Malayalam