Thu. Mar 28th, 2024
വാഷിംഗ്‌ടൺ:

ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുകോടി അഞ്ച് ലക്ഷത്തി ഇരുപത്തി രണ്ടായിരം കടന്നു. മരണ സംഖ്യയാകട്ടെ എട്ട് ലക്ഷത്തോടടുക്കുന്നു. 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തി നാൽപ്പത്തിയെന്നായിരത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിലും ബ്രസീലിലും അരലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗവർധന. അതേസമയം, ലോകത്ത് 13 ലക്ഷത്തിന് മുകളിലാണ് ഇതുവരെ രോഗമുക്തി നേടിയവര്‍. ഇതിനിടെ ന്യൂസിലന്‍റിൽ 102 ദിവസത്തിന് ശേഷം സമ്പർക്കത്തിലൂടെ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓക്ലണ്ടില്‍  മൂന്ന് ദിവസത്തേക്ക് പ്രാദേശിക ലോക്ഡൗൺ പ്രഖ്യാപിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam