ഡൽഹി:
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അറുപതിനായിരത്തി തൊള്ളായിരത്തി അറുപത്തി മൂന്ന് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 23 ലക്ഷം പിന്നിട്ടു. ഒറ്റ ദിവസം കൊണ്ട് 834 കൊവിഡ് മരണങ്ങൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ നാല്‍പ്പത്തി ആറായിരത്തി തൊണ്ണൂറ്റി ഒന്നായി. അതേസമയം, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ കൊവിഡ് മരണനിരക്ക് കുറവാണ്. 1.99 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്.