Mon. Dec 23rd, 2024
തിരുവനന്തപുരം:

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് പൊലീസ് ഇന്ന് മുതൽ കൊവിഡ് പ്രതിരോധം കർശനമാക്കും. ഇതിന്‍റെ ഭാഗമായി രോഗികളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ തീരുമാനമായി. കൊവിഡ് രോഗികളുടെ ഫോണ്‍കോള്‍ ശേഖരിക്കുന്നത് കോണ്‍ടാക്ട് ട്രേസിങ് എളുപ്പമാക്കുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ പറ‍ഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരോട് സംസാരിക്കാന്‍ ബുദ്ധിമുട്ടാണ്. ഇത് പരിഹരിക്കാനാണ് സിഡിആറിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

By Athira Sreekumar

Digital Journalist at Woke Malayalam