Wed. Jan 22nd, 2025
പത്തനംതിട്ട:

ശബരിമല തീര്‍ത്ഥാടനം കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുവാൻ തീരുമാനിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മണ്ഡലകാല തീർഥാടനത്തിന് ഭക്തർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ദർശനം വെർച്വൽ‌ ക്യൂ സംവിധാനത്തിലൂടെ കർശനമായി നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയിൽ ഓൺലൈൻ വഴി ചേർന്ന  ഉന്നതതല യോഗത്തിലാണ്  തീരുമാനം. നവംബർ 16നാണ് ശബരിമല മണ്ഡലകാല തീർഥാടനം ആരംഭിക്കുന്നത്. 

By Athira Sreekumar

Digital Journalist at Woke Malayalam