24 C
Kochi
Saturday, November 27, 2021
Home Tags Sabarimala

Tag: Sabarimala

മലവെള്ളപ്പാച്ചിലിനെ നീന്തിത്തോൽപിച്ച് ഒപ്പമുള്ളവർക്ക് കുടിവെള്ളം എത്തിച്ചുനൽകി സിജൻ

ശബരിമല:ആർത്തിരമ്പി വന്ന മലവെള്ളപ്പാച്ചിലിനെയും നീന്തിത്തോൽപിച്ച് ഒപ്പമുള്ളവർക്ക് കുടിവെള്ളം എത്തിച്ചുനൽകാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് തുലാപ്പള്ളി കാരയ്ക്കാട്ട് വീട്ടിൽ സിജൻ തോമസ് (32). ഞുണങ്ങാർ നീന്തിക്കടന്ന് സിജൻ പമ്പ ത്രിവേണിയിൽ എത്തിയതിനാലാണ് ഉരുൾപൊട്ടലിൽ ചെറിയാനവട്ടത്ത് ഒറ്റപ്പെട്ടുപോയ 10 തൊഴിലാളികൾക്ക് ഭക്ഷണം ഉണ്ടാക്കാനുള്ള വെള്ളം എത്തിക്കാൻ കഴിഞ്ഞത്. സിജനും അവരൊടൊപ്പം ജോലിക്ക്...

ശബരിമലയിലെ വെർച്വൽ ക്യൂവിനെതിരെ ക്ഷേത്രം തന്ത്രി

പത്തനംതിട്ട:ശബരിമല തീർത്ഥാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, പൊലീസിന്റെ വെർച്വൽ ക്യൂവിനെ വിമർശിച്ച് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്. ദേവസ്വം ബോർഡിനെ മാറ്റിനിർത്തി പൊലീസ് നടപ്പാക്കുന്ന വെർച്വൽ ക്യൂവാണുള്ളതെന്നും അത് ഒഴിവാക്കേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് മാത്രം വെർച്വൽ ക്യൂ കൈകാര്യം ചെയ്യുന്ന രീതിയാണുള്ളത്.അതിന്...

ശബരിമല തീര്‍ത്ഥാടനം; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുവെന്ന് മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട:ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി ജില്ലയിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു. അതിശക്തമായ മഴ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചെങ്കിലും എല്ലാ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി വാട്ടര്‍ കിയോസ്‌കുകള്‍ സജ്ജമാക്കും. കൊവിഡ് കാലമായതിനാല്‍ തീര്‍ത്ഥാടകര്‍ വെള്ളം കുടിക്കുന്നതിനായി...

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ആവശ്യമെന്ന് എന്‍ വാസു

പത്തനംതിട്ട:കൊവിഡ് സാഹചര്യത്തില്‍ ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ആവശ്യമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാടെന്ന് പ്രസിഡന്റ് എന്‍ വാസു. വെര്‍ച്വല്‍ ക്യൂ കുറ്റമറ്റതാക്കണം. ആവശ്യപ്പെട്ട തുക മണ്ഡലകാലത്തിന് മുന്‍പ് സര്‍ക്കാര്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും എന്‍ വാസു വ്യക്തമാക്കി.വെര്‍ച്വല്‍ ക്യൂ രീതിയില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ്...

ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി സ്ഥിതിഗതികൾ വിലയിരുത്തി

റാന്നി:ശബരിമല ദർശനത്തിനെത്തുന്ന ഭക്തർക്ക് സുഗമമായ തീർത്ഥാടന സൗകര്യമൊരുക്കുമെന്ന് അഡ്വ പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി അപകടസാധ്യതകൾ പരിശോധിക്കാൻ നടത്തിയ ദുരന്തനിവാരണ സുരക്ഷാ യാത്രയിൽ പങ്കെടുത്ത് സ്ഥിതിഗതികൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു എംഎൽഎ.ദർശനത്തിനെത്തുന്ന ആളുകളുടെ സുരക്ഷിത യാത്ര, അടിസ്ഥാന സൗകര്യങ്ങൾ, മറ്റ് സൗകര്യങ്ങൾ...

ശബരിമലയിൽ സുപ്രീംകോടതി പറഞ്ഞത് നടപ്പാക്കി -മന്ത്രി കെ രാധാകൃഷ്ണൻ

തിരുവനന്തപുരം:ആരുടെയും വിശ്വാസത്തെ എൽഡിഎഫ് തല്ലിത്തകർക്കില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. വിശ്വാസികളുടെ വിശ്വാസ പ്രമാണങ്ങളെ സംരക്ഷിക്കും. തുടർകാര്യങ്ങൾ വിശാല ബെഞ്ചിന്‍റെ വിധി വന്ന ശേഷം ആലോചിക്കുമെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.വിശ്വാസികൾക്ക് അവരുടെ വിശ്വാസം അനുസരിച്ച് സൗകര്യങ്ങൾ ഒരുക്കി കൊടുക്കുകയാണ് സർക്കാറിന്‍റെ ലക്ഷ്യം. അതാണ് ചെയ്തു കൊണ്ടിരിക്കുന്നത്. സിപിഎം...

മോദി ശബരിമല വിഷയം പറയുന്നത് വർഗീയത വളർത്താനെന്ന് ശശി തരൂർ

തിരുവനന്തപുരം:   പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂർ. മോദി ശബരിമല വിഷയം പറയുന്നത് വർഗീയത വളർത്താനെന്ന് ശശി തരൂർ പറഞ്ഞു.പ്രധാനമന്ത്രിക്ക് കേരളത്തിലെത്തിയാൽ മറ്റൊന്നും പറയാനില്ല. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും ശശി തരൂർ പറഞ്ഞു. കോന്നിയിൽ ശരണം വിളിയുമായി ജനങ്ങളെ അഭിസംബോധന ചെയ്ത...

മോദിയുടെ ശരണം വിളി ആത്മാർത്ഥതയില്ലാത്തത്’; പ്രധാനമന്ത്രിയ്ക്കെതിരെ എൻ കെ പ്രേമചന്ദ്രൻ

കൊല്ലം:   പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശരണം വിളിച്ചു കൊണ്ടുള്ള പ്രസംഗം ആത്മാർത്ഥതയില്ലാത്തതെന്ന് എൻ കെ പ്രേമചന്ദ്രൻ. ആത്മാർത്ഥതയുണ്ടെങ്കിൽ എന്തുകൊണ്ട് കേന്ദ്ര സർക്കാർ നിയമ നിർമ്മാണത്തിന് തയ്യാറാവുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ശബരിമല വിഷയത്തിൽ ലോക്സഭയിൽ താൻ അവതരിപ്പിച്ച ബില്ലിനെ ബിജെപി എതിർത്തു. നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് തട്ടാനുള്ള നാടകമാണ് പ്രധാനമന്ത്രി...

‘എടപ്പാള്‍ ഓട്ടം’ എന്ന് ഗൂഗിള്‍ ചെയ്താല്‍ അറിയാം; ശബരിമലയില്‍ അയ്യപ്പവേഷം കെട്ടി കുത്തിത്തിരിപ്പിന് വന്നവരെയാണ് നേരിടേണ്ടി വന്നതെന്ന് മോദിയോട്...

തിരുവനന്തപുരം:കഴക്കൂട്ടത്ത് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ശബരിമല വിഷയം ആയുധമാക്കി രംഗത്തെത്തിയ മോദിയെ എടപ്പാള്‍ ഓട്ടം ഓര്‍മിപ്പിച്ച് സ്വാമി സന്ദീപാനന്ദഗിരി. ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കേണ്ട മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ വിശ്വാസികള്‍ക്കെതിരെ ലാത്തി വീശാന്‍ കൂട്ടുനിന്നെന്ന ആരോപണത്തിനാണ് സന്ദീപാനന്ദഗിരിയുടെ മറുപടി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.ശബരിമലയില്‍ സാമൂഹ്യ വിരുദ്ധരോടും പ്ലാന്‍...

ശബരിമല വൈകാരിക വിഷയമാണ്: തൃശൂര്‍ എൻഡിഎ സ്ഥാനാ‍ർത്ഥി സുരേഷ്ഗോപി

തൃശൂർ:ശബരിമല വൈകാരിക വിഷയമാണെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാ‍ർത്ഥി സുരേഷ്ഗോപി. സുപ്രീംകോടതി വിധിയുടെ പേരിൽ സംസ്ഥാന സർക്കാർ നടത്തിയത് തോന്നിവാസമാണ്. ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ലെന്നും വികാര വിഷയമാണെന്നും സുരേഷ്ഗോപി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിന് മുമ്പ് വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.തൃശൂരിന് വിനോദ സഞ്ചാര സാധ്യതകളുണ്ടെന്നും ജയിച്ചാൽ...