ദുബൈ:
തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദുബൈയിലുള്ള രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. കളളക്കടത്തിന് പിന്നിൽ രാജ്യാന്തര റാക്കറ്റാണ് പ്രവർത്തിക്കുന്നതെന്നും ഒരു സംഘം ആളുകളാണ് കള്ളക്കടത്തിനായി പണം മുടക്കുന്നതെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. പണം ഹവാലാ മാർഗത്തിലൂടെയാണ് ഗൾഫിൽ എത്തുന്നതെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി. കേസിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് കസ്റ്റംസ് കോടതിയിൽ അറിയിച്ചു.