Sun. Feb 2nd, 2025
ഡൽഹി:

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. 24 മണിക്കൂറിനുള്ളില്‍ 53,601 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി രണ്ട് ലക്ഷത്തി അറുപത്തി എണ്ണായിരത്തി അറുന്നൂറ്റി എഴുപത്തി ആറായി ഉയര്‍ന്നു. ഒറ്റ ദിവസം കൊണ്ട് 871 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധയെത്തുടര്‍ന്ന് രാജ്യത്തെ മരണം 45,257 ആയി വര്‍ധിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam