Sat. Aug 9th, 2025 8:49:03 AM
ഡൽഹി:

മുന്‍ ചീഫ് ജസ്റ്റിസുമാരില്‍ പകുതിയും അഴിമതിക്കാരാണെന്ന വിവാദ പരാമര്‍ശത്തില്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ നടത്തിയ ഖേദപ്രകടനവും വിശദീകരണവും സുപ്രീം കോടതി തള്ളി. പ്രശാന്ത് ഭൂഷന്റെ പ്രസ്താവന കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരുമോയെന്ന് പരിശോധിക്കണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കൊവിഡ് ലോക്ക് ഡൗൺ മാറി കോടതി സാധാരണഗതിയിൽ പ്രവർത്തനം ആരംഭിച്ച ശേഷം കേസ് ലിസ്റ്റ് ചെയ്യണമെന്ന പ്രശാന്ത്ഭൂഷന്റെ പിതാവും മുതിര്‍ന്ന അഭിഭാഷകനും മുന്‍ നിയമ മന്ത്രിയുമായ ശാന്തി ഭൂഷന്റെ ആവശ്യവും കോടതി തള്ളി. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. 

By Athira Sreekumar

Digital Journalist at Woke Malayalam