Mon. Dec 23rd, 2024
കോട്ടയം:

മീനച്ചിലാറ്റില്‍ ജലനിരപ്പ് കുറഞ്ഞതിനെത്തുടര്‍ന്ന് പാലായില്‍ ആശ്വാസം. പാലായില്‍നിന്ന് ഈരാറ്റുപേട്ട, കോട്ടയം ഭാഗത്തേയ്ക്കുള്ള കെഎസ്ആർടിസി സര്‍വീസ് തുടങ്ങി. എന്നാല്‍ പടിഞ്ഞാറന്‍മേഖലകളായ വൈക്കം, കുമരകം, തിരുവാര്‍പ്പ് തുടങ്ങിയ ഇടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. കനത്ത മഴയില്‍ ജില്ലയിലെ 1,200 ഹെക്ടറിലെ കൃഷി നശിച്ചു. ഇതില്‍ ഭൂരിഭാഗവും പാടശേഖരങ്ങളിലെ മടവീഴ്ച മൂലമാണ് നാശനഷ്ടം സംഭവിച്ചത്. 31 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍.

By Athira Sreekumar

Digital Journalist at Woke Malayalam