Fri. Mar 29th, 2024
ഡൽഹി:

മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ സമ്പർക്കത്തിലേർപ്പെട്ടവർ കൊവിഡ് പരിശോധന നടത്തണമെന്നും സ്വയം നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മുൻപ്  കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പരിശോധന ഫലം കഴിഞ്ഞ ദിവസം നെഗറ്റീവായി. കൊവിഡ് ബാധയെ തുടര്‍ന്ന് ഒരാഴ്ചയോളമായി ചികിത്സയിലായിരുന്നു അമിത് ഷാ.

By Athira Sreekumar

Digital Journalist at Woke Malayalam