Tue. Apr 16th, 2024
ചെന്നൈ:

തൂത്തുക്കുടി സാത്താന്‍കുളം ജയരാജ്-ബെന്നിക്‌സ് കസ്റ്റഡി മരണ കേസില്‍ അറസ്റ്റിലായ പോലീസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. മധുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന സ്പെഷല്‍ സബ് ഇന്‍സ്‌പെക്ടര്‍ പോള്‍ദുരൈയാണ് മരിച്ചത്. 56 വയസ്സായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചയോടെ ആയിരുന്നു മരണം. ജൂലൈ 24നാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 

By Athira Sreekumar

Digital Journalist at Woke Malayalam