Mon. Dec 23rd, 2024
ഡൽഹി:

പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനത്തിന്‍റെ കരടിൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍. ഇഐഎ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. കരടിനെതിരെ ഉയര്‍ന്നു വരുന്ന എല്ലാ അഭിപ്രായങ്ങളും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam