Wed. Apr 24th, 2024
ഇടുക്കി:

രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽപെട്ട് മരിച്ചവരുടെ എണ്ണം 48 ആയി. ഇനിയും 22 പേരെ കണ്ടെത്താനുണ്ട്. കണ്ടെത്താനുള്ളവരിൽ അധികവും കുട്ടികളാണ്. ഇന്ന് അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിരുന്നു. ഇപ്പോഴും രാജമലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പുഴയിൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് ഇന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. 16 കിലോമീറ്റര്‍ ചുറ്റളവില്‍ പരിശോധന നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam