Sat. Apr 26th, 2025
ഡൽഹി:

ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ 62,538 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ഉള്ളതിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 20,27,075 ആയി. 13,78,106 പേർ ഇതുവരെ രോഗമുക്തരായി. 6,07,384 നാല് പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രാജ്യത്തെ ആകെ കൊവിഡ് മരണം 41,585 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam