തിരുവനന്തപുരം:
സംസ്ഥാനത്ത് ഇന്നും ആയിരം കടന്ന് കൊവിഡ് രോഗികൾ. ഇന്ന് 1251 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 814 പേർ ഇന്ന് രോഗമുക്തി നേടി. 1061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അതിൽ ഉറവിടമാറിയാത്ത 73 കേസുകൾ. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 77 പേർ വിദേശത്ത് നിന്ന് വന്നവരും, 94 മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. ഇന്ന് അഞ്ച് കൊവിഡ് മരണങ്ങളും രേഖപ്പെടുത്തി. മാമ്പുറം ഇമ്പിച്ചിക്കോയ ഹാജി, കൂടാളിയിലെ സജിത്ത്, ഉച്ചകട സ്വദേശി ഗോപകുമാർ, എറണാകുളത്തെ പിജി ബാബു, ആലപ്പുഴ സുധീർ എന്നിവരാണ് മരിച്ചത്.
അതേസമയം മൂന്നാറിലെ രാജമല പെട്ടിമുടിയിൽ ഉണ്ടായ മണ്ണടിച്ചിലിൽ മരണപ്പെട്ടവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മണ്ണിടിച്ചലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ മുഴുവന്‍ സുരക്ഷ ചിലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും അറിയിച്ചു. രാജമലയിലെ ദുരന്തം ലോകം അറിയാന്‍ അഞ്ച് മണിക്കൂര്‍ എടുത്തുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്‍റെ പാശ്ചത്തലത്തില്‍ ജില്ലയിലെ ലയങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ജില്ല കളക്ടര്‍ക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകി. പ്രാധാനമന്ത്രി നരേന്ദ്രമോദിയും ദുരിത ബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നല്‍കും. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.