ന്യൂഡല്‍ഹി:
കടല്‍ക്കൊലകേസില്‍ കക്ഷി ചേരാനുള്ള ആവശ്യം അനുവദിക്കാന്‍ ആകില്ലെന്ന് സുപ്രീംകോടതി രജ്സ്ട്രി. സെന്‍റ് ആന്‍റണീസ് ബോട്ടില്‍ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ പത്ത് പേരുടെ ആവശ്യമാണ് രജിസ്ട്രി നിരാകരിച്ചത്. കേസില്‍ നേരത്തെ കക്ഷി അല്ലാതിരുന്നതിനാല്‍ ഇനി കക്ഷി ചേര്‍ക്കാന്‍ കഴിയില്ലയെന്ന് രജിസ്ട്രി വ്യക്തമാക്കി.
അതേസമയം, കടല്‍ക്കൊല കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യം കേരളം എതിര്‍ക്കും. ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ചവരില്‍ മലയാളികള്‍ ഉള്ളതിനാല്‍ സംസ്ഥാനത്തിന്‍റെ നിലപാട് കോടതി കേള്‍ക്കണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. ക്രിമിനല്‍ കേസിലെ വിചാരണ ഏത് രാജ്യത്താണ് നടത്തേണ്ടത് എന്ന് ഉത്തരവിടാന്‍ രാജ്യാന്തര ട്രിബ്യൂണലിന് അധികാരമില്ലെന്നും കേരളം വ്യക്തമാക്കി.