Mon. Dec 23rd, 2024
കൊച്ചി:

കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി നൂറ് കടക്കുന്ന പശ്ചാത്തലത്തില്‍ പശ്ചിമ കൊച്ചിയിൽ കൂടുതൽ ഇടങ്ങളിൽ കർഫ്യു ഏർപ്പെടുത്തി. കൊവിഡ് ക്ലസ്റ്റര്‍ സോണുകളിൽ സ്ഥിതി രൂക്ഷമാണ്. കൊച്ചി നഗരസഭയിലെ 41, 43, 44 ഡിവിഷനുകൾ മൈക്രോ കൺടൈന്മെന്റ് സോണുകളാക്കി. 120 പേർക്കാണ് ഇന്നലെ എറണാകുളത്ത് കൊവിഡ് പോസിറ്റീവായത്. ഇതില്‍ 88 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗികളിൽ ഒമ്പത് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം കൊവിഡ് രോഗികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനംത്താണ് എറണാകുളം.

By Athira Sreekumar

Digital Journalist at Woke Malayalam