തിരുവനന്തപുരം:
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിര്‍ദേശവുമായി ഡിജിപി ലോക്നാഥ് ബെഹ്റ. വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഒരേസമയം ആറ് ഉപഭോക്താക്കള്‍ക്ക് മാത്രം പ്രവേശിക്കാം. വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളാണെങ്കില്‍ പന്ത്രണ്ട് പേര്‍ക്ക് മാത്രമെ പ്രവേശിക്കാവൂ.
നേരത്ത, സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. അലംഭാവവും വിട്ടുവീഴ്ചയും മൂലമാണ് രോഗികള്‍ കൂടിയതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. ഇത് കുറ്റസമ്മതത്തോടെ ഓര്‍ക്കണമെന്നും, പരാതി ഉയര്‍ന്നാൽ ഇനി കര്‍ശന നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ക്വാറൻ്റെൈൻ കർശനമായി നടപ്പാക്കുന്നതിലും ശാരീരിക അകലം കൃത്യമായി പാലിക്കുന്നതിലും ഗൗരവം കുറഞ്ഞ നിലയുണ്ടായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.