Mon. Dec 23rd, 2024
ഡൽഹി:

ഓക്സ്ഫഡ് കൊവിഡ് വാകിസിന്റെ ഇന്ത്യയിലെ മനുഷ്യപരീക്ഷണം നടക്കുന്നത് മഹാരാഷ്ട്ര, ഡൽഹി, ‌തമിഴ്നാട് തുടങ്ങി 9 സംസ്ഥാനങ്ങളിൽ‍. രാജ്യത്തെ 17 കേന്ദ്രങ്ങളിൽ എട്ടെണ്ണം മഹാരാഷ്ട്രയില്‍. അതിൽ നാലെണ്ണം പുണെയിലും. കേരളത്തിൽ പരീക്ഷണകേന്ദ്രങ്ങളില്ല. കേന്ദ്രസർക്കാർ അനുമതി ലഭിച്ചതിനെത്തുടർന്ന് സിറം ഇൻറസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നടത്തുന്ന മൂന്നാംഘട്ട മനുഷ്യ പരീക്ഷണം ഈ മാസം 20ന് ആരംഭിക്കും. വിദേശരാജ്യങ്ങളിൽ വിജയിച്ചാലും ഇന്ത്യയിൽ വിൽപനാനുമതി ലഭിക്കാൻ ഇന്ത്യയിൽതന്നെ മനുഷ്യപരീക്ഷണം നടത്തി വിജയിക്കണം. ഇന്ത്യൻ സാഹചര്യങ്ങളില്‍ ജീവിക്കുന്നവരിൽ വാക്സിൻ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയാൻ കൂടിയാണിത്.

By Athira Sreekumar

Digital Journalist at Woke Malayalam