Mon. Dec 23rd, 2024
തിരുവനന്തപുരം:

കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വാർത്താകുറിപ്പിലൂടെ അറിയിച്ചു. തിരുവനന്തപുരം- 242, എറണാകുളം- 135, മലപ്പുറം- 131, ആലപ്പുഴ- 126, കോഴിക്കോട്- 97, കാസര്‍ഗോഡ്- 91, തൃശൂര്‍- 72, പാലക്കാട്- 50, കണ്ണൂര്‍- 37, പത്തനംതിട്ട- 32, കൊല്ലം-  30, കോട്ടയം- 23, വയനാട്- 17  എന്നിങ്ങനെയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 71 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങൾ കൂടി രേഖപ്പെടുത്തി. ആഗസ്റ്റ് ഒന്നിന് മരണമടഞ്ഞ തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി ജയാനന്ദന്‍ (53), കോഴിക്കോട് പെരുവയല്‍ സ്വദേശി രാജേഷ് (45), ആഗസ്റ്റ് രണ്ടിന് മരണമടഞ്ഞ എറണാകുളം കുട്ടമശേരി സ്വദേശി ഗോപി (69) എന്നിവരുടെ മരണങ്ങളാണ് ഇന്ന് മരണപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ആകെ 509 ഹോട്ട് സ്‌പോട്ടുകളാണ് കേരളത്തിൽ ഉള്ളത്. ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുൾ കൂടി പട്ടികയിൽ ഉൾപ്പെടുത്തി. അതേസമയം 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam