Mon. Dec 23rd, 2024
തിരുവനന്തപുരം:

രോഗലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് ബാധിതരായ ആരോഗ്യ പ്രവർത്തകർക്ക് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള മാർഗ്ഗരേഖയായി. നിരീക്ഷണത്തിൽ പോകാൻ നിശ്ചിത ഫോമിൽ അപേക്ഷ നൽകണം. ശുചിമുറിയുള്ള റൂമിൽ തന്നെ കഴിയണം. ആരോഗ്യവിവരങ്ങൾ അപ്പപ്പോൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അറിയിക്കണം. ഒപ്പം ആരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ആശ വർക്കർ എന്നിവർക്ക് വീഡിയോ കാൾ വഴി ബന്ധപ്പെടാനുള്ള നമ്പറും നൽകണം എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.

By Athira Sreekumar

Digital Journalist at Woke Malayalam