തിരുവനന്തപുരം:
കേരളത്തിൽ ഇന്ന് 1,169 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 688 പേര് രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 56 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തലസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്ന് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച 377 പേരിൽ 363 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരം 377, എറണാകുളം 128, മലപ്പുറം 126, കാസര്‍ഗോഡ് 11, കോട്ടയം 70, കൊല്ലം 69, തൃശൂര്‍ 58, കോഴിക്കോട് 50, ഇടുക്കി 42, ആലപ്പുഴ 38, പാലക്കാട് 38, പത്തനംതിട്ട 25, വയനാട് 19, കണ്ണൂര്‍ 16 എന്നിങ്ങനെയാണ് ഇന്ന് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.