തിരുവനന്തപുരം:
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സമ്പാദ്യത്തേക്കുറിച്ച് കസ്റ്റംസ് അന്വേഷിക്കും. ശിവശങ്കറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സ്വപ്നയ്ക്കൊപ്പം ബാങ്കില്‍ ലോക്കര്‍ അക്കൗണ്ട് തുറന്നതെന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
നേരത്തെ, സ്വപ്നയുടെ തിരുവനന്തപുരത്ത രണ്ട് ബാങ്ക് ലോക്കറുകളില്‍ നിന്നായി ഒരു കോടി രൂപയും എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതില്‍ ഒരു ലോക്കര്‍ അക്കൗണ്ട് സ്വപ്നയുടെയും ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സംയുക്ത പേരിലുള്ളതാണ്. അതേസമയം, കെ ടി റമീസ് ശിവശങ്കറിന്റെ ഫ്ളാറ്റിലെത്തിയോയെന്നതില്‍ ദേശീയ അന്വേഷണ ഏജന്‍സിയും തെളിവ് ശേഖരിച്ച് തുടങ്ങി.