Thu. Jan 23rd, 2025

തിരുവനന്തപുരം:

സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് നിയമസഹായം നല്‍കുന്നത് സിപിഎമ്മെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ശിവശങ്കറിനും സരിത്തിനും ഒരേ അഭിഭാഷകനാണ്. സ്വപ്നയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത് കേസ് അട്ടിമറിക്കാനാണെന്നും കേരള പൊലീസിന്‍റെ നീക്കം ദുരൂഹമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. അതേസമയം, കോണ്‍ഗ്രസില്‍ നിന്ന് ഒരു സര്‍സംഘചാലകിനെ ഞങ്ങള്‍ക്ക് ആവശ്യമില്ല. രമേശ് ചെന്നിത്തലയുടെയോ എസ്. രാമചന്ദ്രന്‍ പിള്ളയുടേയോ പൂര്‍വകാലവും ഞങ്ങള്‍ക്ക് ബാധകമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

By Binsha Das

Digital Journalist at Woke Malayalam