Fri. Apr 26th, 2024
തിരുവനന്തപുരം:

കേരളത്തിൽ ഇന്ന് പുതുതായി 702 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 745 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 161, എറണാകുളം 15, പത്തനംതിട്ട 17, ആലപ്പുഴ 30, കൊല്ലം 22, കോട്ടയം 59, കോഴിക്കോട് 68, തൃശ്ശൂർ 40, കാസർകോട് 38, പാലക്കാട് 41, വയനാട് 17, മലപ്പുറം 86, ഇടുക്കി 70, കണ്ണൂർ 38 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കൊവിഡ് ബാധിതരുടെ കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 75 പേർ വിദേശത്ത് നിന്ന് വന്നവരും 91 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 483 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. അതിൽ ഉറവിടമാറിയത്ത 35 കേസുകൾ.

സംസ്ഥാനത്ത് ഇന്ന് രണ്ട് മരണങ്ങളും രേഖപ്പെടുത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ്, കോട്ടയം സ്വദേശി ഓസേപ്പ് ജോര്‍ജ് എന്നിവരാണ് മരിച്ചത്. നിലവിൽ കേരളത്തിൽ 101 ഫസ്റ്റ് ലൈൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. നിയന്ത്രണം കൂടുതൽ ശക്തമാക്കണമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികൾ, ആരോഗ്യപ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരുമായി നടത്തിയാബ് ചർച്ചയിൽ മുന്നോട്ട് വെച്ചിരിക്കുന്നതാണെന്നും വ്യക്തമാക്കി. സംസ്ഥാനത്ത് മരണ നിരക്ക് കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam