Sat. Jan 18th, 2025

Day: July 26, 2020

തിരുവനന്തപുരം സ്വർണക്കടത്തിനെ കുറിച്ച് വിവരം നല്‍കിയ ആള്‍ക്ക് ലക്ഷങ്ങള്‍ പാരിതോഷികം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തുവെന്ന നിര്‍ണ്ണായക വിവരം കസ്റ്റംസിന് കെെമാറിയ ആളെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ പാരിതോഷികം. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് 30…

ജയ്ഘോഷിനെ വീണ്ടും ചോദ്യം ചെയ്യും 

തിരുവനന്തപുരം: യുഎഇ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാന്‍ ജയ്‌ഘോഷിനെ സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. സരിത്തിനെയും സ്വപ്നയെയും ജയ്ഘോഷ് നിരന്തരം ബന്ധപ്പെട്ടിരുന്നതായി കസ്റ്റംസിന് വ്യക്തമായി. സ്വര്‍ണക്കടത്ത്…

നിയമസഭ വിളിച്ചുചേര്‍ത്തില്ലെങ്കില്‍ രാഷ്ട്രപതിയെ കാണും

ജയ്പൂര്‍: രാജസ്ഥാനില്‍ ഗവര്‍ണര്‍ നിയമസഭ വിളിച്ചുചേര്‍ത്തില്ലെങ്കില്‍ രാഷ്ട്രപതിയെ കാണുമെന്നും വേണ്ടിവന്നാല്‍ പ്രധാനമന്ത്രിയുടെ വീടിനുമുന്നില്‍ പ്രതിഷേധിക്കുമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. നിയമസഭ വിളിച്ചില്ലെങ്കില്‍ രാജ്ഭവന്‍ ജനം വളയുമെന്ന്…

മുഖ്യമന്ത്രി യോഗം വിളിച്ച് ഇഷ്ടക്കാരെ നിയമിച്ചുവെന്ന് ചെന്നിത്തല  

തിരുവനന്തപുരം: ജനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവിശ്വാസം പാസാക്കി കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി യോഗം വിളിച്ച് ഇഷ്ടക്കാരെ നിയമിച്ചുവെന്നും, കണ്‍സള്‍ട്ടസികള്‍ വഴി കമ്മീഷന്‍…

പരിയാരം മെഡിക്കല്‍ കോളേജിലെ പ്രവര്‍ത്തനം ഭാഗികമാക്കി

കണ്ണൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സ അത്യാഹിത രോഗികൾക്ക് മാത്രമായി ചുരുക്കി. വിവിധ ചികിത്സ വിഭാഗത്തിലെ ഒപികളുടെ പ്രവർത്തനം ഭാഗികമാക്കി. അനസ്തീഷ്യോളജിസ്റ്റുകൾ മുഴുവൻ…

എറണാകുളത്ത് ഗ്യാസ് ഏജന്‍സി ജീവനക്കാരന് കൊവിഡ്

കാക്കനാട്: എറണാകുളം കാക്കനാട് ഗ്യാസ് ഏജൻസി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കൊച്ചയില്‍ ജോലിചെയ്യുന്ന കോവളം സ്വദേശിയായ ഗ്യാസ് ഏജൻസി ജീവനക്കാരനാണ്  കൊവിഡ് സ്ഥിരീകരിച്ചത്. വീടുകളിലെത്തി ഗ്യാസ് വിതരണം…

രാജ്യത്ത് 24 മണിക്കൂറിനിടെ  48,661 കൊവിഡ് രോഗികള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം  പതിനാല് ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ നാല്‍പ്പത്തി എണ്ണായിരത്തി അറുന്നൂറ്റി അറുപത്തി ഒന്ന് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒറ്റ…

കണ്ണൂരിൽ ബൈക്കപകടത്തിൽ മരിച്ച വിദ്യാർത്ഥിക്ക് കൊവിഡില്ല

കണ്ണൂര്‍: ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കണ്ണൂർ സ്വദേശിയായ വിദ്യാ‍ർത്ഥിക്ക് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. ഇന്നലെ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച അമൽ ജോ…

‘സ്പീക്ക് അപ് ഫോർ ഡമോക്രസി’ ക്യാമ്പയിനുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി മുന്‍നിര്‍ത്തി രാജ്യത്താകമാനം സ്പീക്ക് അപ് ഫോർ ഡെമോക്രസി ക്യാമ്പയിന് തുടക്കമിട്ട് രാഹുൽ ഗാന്ധി. രാജ്യം മഹാമാരിയെ അഭിമുഖീകരിക്കുന്ന സമയത്ത് ജനാധിപത്യത്തെ അട്ടിമറിക്കാനാണ്…

കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്

ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധത്തിന്‍റെ വീരസ്മരണയില്‍ രാജ്യം. മൂന്ന് മാസം നീണ്ട ചരിത്ര പോരാട്ടത്തില്‍ പാകിസ്താനെതിരെ ഐതിഹാസിക യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്സ്തികയുകയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ…