Sat. Apr 20th, 2024

തിരുവനന്തപുരം:

യുഎഇ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാന്‍ ജയ്‌ഘോഷിനെ സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. സരിത്തിനെയും സ്വപ്നയെയും ജയ്ഘോഷ് നിരന്തരം ബന്ധപ്പെട്ടിരുന്നതായി കസ്റ്റംസിന് വ്യക്തമായി. സ്വര്‍ണക്കടത്ത് പിടികൂടിയതിന് ശേഷവും ജയ്ഘോഷ് ഇവരെ വിളിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നത്. ജയ്ഘോഷിന്‍റെ നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി അന്വേഷിക്കും.

 

 

 

By Binsha Das

Digital Journalist at Woke Malayalam