Fri. Mar 29th, 2024

തിരുവനന്തപുരം:

ജനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവിശ്വാസം പാസാക്കി കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി യോഗം വിളിച്ച് ഇഷ്ടക്കാരെ നിയമിച്ചുവെന്നും, കണ്‍സള്‍ട്ടസികള്‍ വഴി കമ്മീഷന്‍ പറ്റാനുള്ള വഴികള്‍  ആണ് ഇതെല്ലാമെന്നും ചെന്നിത്തല വിമര്‍ശിച്ചു. താന്‍ നടത്തിയ ആരോപണങ്ങളെല്ലാം വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് ഗുരുതരമായ വീഴ്ച പറ്റി. അതേസമയം, പ്രതിപക്ഷത്തിന്‍റെ പ്രമേയം ചര്‍ച്ചചെയ്യാനാവത്തില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam