Wed. Apr 24th, 2024

ന്യൂഡല്‍ഹി:

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം  പതിനാല് ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ നാല്‍പ്പത്തി എണ്ണായിരത്തി അറുന്നൂറ്റി അറുപത്തി ഒന്ന് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒറ്റ ദിവസത്തിനിടെ 705 പേര്‍  കോവിഡ് ബാധിച്ച് രാജ്യത്ത് മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം മുപ്പത്തി രണ്ടായിരത്തി അറുപത്തി മൂന്നായി ഉയര്‍ന്നു. അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് നിലവിൽ 63.91 ശതമാനമാണ്.

 

 

By Binsha Das

Digital Journalist at Woke Malayalam