Fri. Mar 29th, 2024
തിരുവനന്തപുരം:

കേരളത്തില്‍ ഇന്ന് 1103 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. തിരുവനന്തപുരം- 240, കോഴിക്കോട്- 110, കാസര്‍ഗോഡ്- 105, ആലപ്പുഴ- 102, കൊല്ലം- 80, എറണാകുളം- 79 (ഒരാള്‍ മരണമടഞ്ഞു), കോട്ടയം- 77, മലപ്പുറം- 68, കണ്ണൂര്‍- 62, പത്തനംതിട്ട- 52, ഇടുക്കി- 40, തൃശൂര്‍- 36, പാലക്കാട്- 35, വയനാട്- 17 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 106 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 838 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 72 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന1049 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. ഇന്ന് 34 പുതിയ ഹോട്ട്സ്‌പോട്ടുകൾ പട്ടികയിൽ ഉൾപ്പെടുത്തി. 6 പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 481 ഹോട്ട്സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്.

 

 

By Athira Sreekumar

Digital Journalist at Woke Malayalam