Thu. Jul 3rd, 2025

കൊച്ചി:

ഏറ്റവും വലിയ മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷനുമായി ചേര്‍ന്ന് ലോകത്തെ ഏറ്റവും വലിയ കലാപരിശീലന ശൃംഖല ഓണ്‍ലൈനിലൂടെ ഒരുക്കി കലാഭവന്‍. 156 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള വേള്‍ഡ് മലയാളി ഫെഡറേഷനുമായി ചേര്‍ന്ന് ലോകത്തെവിടെ നിന്നും മലയാളികള്‍ക്ക് കലാ പരിശീനത്തിന് ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ അവസരമൊരുക്കും. ആദ്യമായാണ് കലാപഠനത്തിനായി ഇത്ര വിപുലമായ ഒരു സംവിധാനമൊരുങ്ങുന്നത്.

ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ശാസ്ത്രീയ സംഗീതം, ഗിറ്റാര്‍, കീബോര്‍ഡ്, വയലിന്‍, തബല, മൃദഗം, ഫ്ളൂട്ട്, ഡ്രംസ്, ഡ്രോയിങ് തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകള്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ സറ്റേജ് കലാകാരന്മാര്‍ക്കും കലാ പരിശീലകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരിടെണ്ടിവന്ന സമ്പത്തികവും മാനസികവുമായ പ്രതിസന്ധികളെ മറികടക്കുകയാണ് കലാപരിശീലന ശൃഖലയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പുളിക്കുന്നേലും കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറി കെ.എസ് പ്രസാദും അറിയിച്ചു. വിവരങ്ങള്‍ക്ക്: 0484-2354522, 7736722880.

By Binsha Das

Digital Journalist at Woke Malayalam