Sat. Apr 20th, 2024

തിരുവനന്തപുരം

കേരളത്തില്‍ ഇന്ന് പുതുതായി 720 പേര്‍ക്ക്  കൊവിഡ് സ്ഥിരീകരിച്ചു. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54  പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. സംസ്ഥാനത്ത് ഇന്ന് ഒരു  കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു.  തിരുവനന്തപുരം പുല്ലുവിള സ്വദേശി വിക്ടോറിയ ആണ് മരിച്ചത്.72 വയസായിരുന്നു.

തിരുവനന്തപുരം- 151 , കൊല്ലം- 85 , എറണാകുളം-  80 , മലപ്പുറം- 61 , കണ്ണൂര്‍ 57- , ആലപ്പുഴ- 46 , പാലക്കാട്- 46 , പത്തനംതിട്ട- 40 ,  കാസര്‍ഗോഡ്- 40, കോഴിക്കോട്-  39,  കോട്ടയം- 39 ,  തൃശൂര്‍- 19,  വയനാട്- 17 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കൊവിഡ് രോഗികളുടെ കണക്ക്.

By Binsha Das

Digital Journalist at Woke Malayalam