Sat. Apr 20th, 2024

ചെന്നെെ:

അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഇന്നലെ  മദ്രാസ് ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജയലളിതയുടെ ഔദ്യോഗിക വസതി സ്മാരകമായി മാറ്റുന്നതിനെതിരെ  റസിഡന്റ്‌സ് അസോസിയേഷനുകള്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കുന്നതിനിടയിലാണ് സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ വസതി ആക്കുന്ന കാര്യം ഹെെക്കോടതിയെ അറിയിച്ചത്.

By Binsha Das

Digital Journalist at Woke Malayalam