Fri. Apr 19th, 2024
കാസർഗോഡ്:

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കർണാടക ഹുബ്ലിയിൽ നിന്നും വരുന്നതിനിടെ കാസർഗോട് വെച്ച് മരിച്ച മൊഗ്രാൽ പുത്തൂർ സ്വദേശിക്ക് പിസിആര്‍ ടെസ്റ്റിലും കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്‍റെ ട്രൂനാറ്റ് ഫലം പോസിറ്റീവായതിനെ തുടർന്നാണ് പിസിആര്‍ പരിശോധനയ്ക്ക് അയച്ചത്. എന്നാൽ ഇയാൾക്ക് കേരളത്തില്‍ ആരുമായി സമ്പർക്കം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 28 ആയി.

അതേസമയം കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച പുത്തൂർ സ്വദേശി മനോജിന് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ ട്രൂ നാറ്റ് പരിശോധനയിൽ ഇയാൾക്ക് പൊസിറ്റീവ് ആയിരുന്നു. എന്നാൽ ഇന്ന് നടത്തിയ വിശദ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam