മലപ്പുറം:
സമൂഹവ്യാപന ഭീതി നിലനിൽക്കുന്ന പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ അടുത്ത മാസം 6 വരെയാണ് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രദേശത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു. ഉറവിടമറിയാത്ത കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിലാണ് ഈ നടപടി. ആളുകൾ അനാവശ്യമായി പുറത്ത് ഇറങ്ങുന്നതും, കൂട്ടം കൂടന്നതും ഒഴിവാക്കാൻ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമുണ്ട്. നിലവിൽ മലപ്പുറം ജില്ലയിൽ 224 പേരാണ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്.
എറണാകുളം ജില്ലയിലും പോലീസ് നടപടികൾ ശക്തമാക്കുകയാണ്. മാസ്‌ക് ധരിക്കൽ, ആൾക്കൂട്ടം നിയന്ത്രിക്കൽ എന്നിവയ്ക്ക് പ്രത്യേക സ്‌ക്വാഡിനെ രൂപീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബസ് സ്റ്റോപ്പുകൾ, റെയിൽവേ സ്റ്റേഷൻ, ചന്തകൾ, മാളുകൾ എന്നിവിടങ്ങളിൽ വ്യാപകമായി പരിശോധന നടത്താനാണ് തീരുമാനം. ഇതിനായി വിജിലൻസ്, സ്‌പെഷ്യൽ സെൽ, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും വിന്യസിക്കും.