25 C
Kochi
Friday, September 24, 2021
Home Tags Community Spread

Tag: Community Spread

തലസ്ഥാനത്ത് കൊവിഡ് രോഗികൾക്ക് വീട്ടിലെത്തി ചികിത്സ നൽകും; ഉത്തരവിറക്കി കളക്ടർ 

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികൾക്ക് വീട്ടിലിരുത്തി ചികിത്സ നൽകുന്ന നടപടി ക്രമങ്ങളിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. സാമൂഹിക വ്യാപനം നടന്നതായി  സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ച തിരുവനന്തപുരത്താണ് കൊവിഡ് രോഗികളെ വീട്ടിലിരുത്തി ചികിത്സ തുടങ്ങുന്നത്. രോഗികൾ ആവശ്യപ്പെടുന്ന പക്ഷം വീടുകളിൽ നിരീക്ഷണവും ചികിത്സയും നൽകുന്നതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കണമെന്ന് തിരുവനന്തപുരം...

വടകര ചെക്യാട് സമൂഹവ്യാപന വക്കിലെന്ന് ആരോഗ്യപ്രവർത്തകർ

കോഴിക്കോട്:വടകര  ചെക്യാട് ഗ്രാമപഞ്ചായത്തിലെ ഡോക്ടറുടെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്ത 23 പേരുടെ കോവിഡ് ഫലം പോസിറ്റീവ്. വടകര എംപി  കെ മുരളീധരൻ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലെ  193 പേരുടെ ആന്റിജന്‍ ടെസ്റ്റാണ് കഴിഞ്ഞ ദിവസം നടത്തിയത്. ഇതിൽ 26 പേർക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചു. കെ മുരളീധരൻ...

രാജ്യത്ത് സാമൂഹികവ്യാപനം ഇല്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്ത് കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നതിനെയും പ്രാദേശിക വ്യാപനത്തെയും സാമൂഹിക വ്യാപനമായി കാണാനാവില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ദേശീയ തലത്തിൽ സാമൂഹിക വ്യാപനം ഉണ്ടായത്തിന് തെളിവില്ല എന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയും വ്യക്തമാക്കിയിരുന്നു. ചില ഹോട്സ്പോട്ടുകളിൽ രോഗ വ്യാപനം ഉയരുരുന്നതാണ് രോഗവ്യാപനത്തിന് കാരണമെന്നും ചൂണ്ടിക്കാട്ടി.

പട്ടാമ്പിയിൽ കമ്യൂണിറ്റി സ്‌പ്രെഡിന് സാധ്യത 

പാലക്കാട്: പട്ടാമ്പിയിൽ സ്ഥിതി ഗുരുതരമാണെന്നും സ്ഥലം കമ്യൂണിറ്റി സ്‌പ്രെഡിലേക്ക് പോകുന്നുവെന്ന് ഭയപ്പെടുന്നതായും മന്ത്രി എകെ ബാലൻ പറഞ്ഞു. പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ജില്ലയിൽ 47 കേന്ദ്രങ്ങളിൽ ആന്റിജൻ ടെസ്റ്റ് നടത്തുമെന്നും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തുടങ്ങുമെന്നും...

രാജ്യത്ത് സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് എയിംസ് ഡയറക്ടർ

  ഡൽഹി: രാജ്യത്ത് കൊവിഡ് സാമൂഹിക വ്യാപനത്തിലേക്ക് കടന്നതിന് തെളിവുകളില്ലെന്ന്  എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. ചില ഹോട്സ്പോട്ടുകളിൽ രോഗ വ്യാപനം ഉയർന്നത്  ഇവിടങ്ങളിൽ പ്രാദേശിക വ്യാപനം നടന്നത് കൊണ്ടാകാം എന്ന് ഗുലേറിയ പറഞ്ഞു. രാജ്യത്ത് സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാരിനുമുളളത്. അതേസമയം, ഇന്ത്യയുടെ കോവാക്‌സിൻ  ആദ്യഘട്ടത്തിൽ 375...

യുഎസ്സിൽ കൊവിഡ് രൂക്ഷം; മരണം 1,40,000 കടന്നു 

വാഷിംഗ്‌ടൺ: യുഎസ്സില്‍ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും വർധിക്കുന്നു. ഇതുവരെ ഒരു ലക്ഷത്തി നാൽപതിനായിരം കൊവിഡ് മരണങ്ങളാണ് യുഎസ്സില്‍ മാത്രം രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ 50 സംസ്ഥാനങ്ങളില്‍ 42ലും കൊവിഡ് വ്യാപനമുണ്ടായതോടെയാണ് കണക്കുകൾ വീണ്ടും വർധിച്ചത്. അതേസമയം ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി നാൽപത്തി ആറ് ലക്ഷം...

കൊവിഡ് പരിശോധന ഉയർത്തി ഐസിഎംആർ

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിദിനമുള്ള സാമ്പിൾ പരിശോധന വീണ്ടും ഉയർത്തി ഐസിഎംആർ. ജൂൺ മുപ്പതിന് രണ്ട് ലക്ഷത്തി പതിനായിരം സാമ്പിളുകളായിരുന്നു ഇന്ത്യയിൽ പരിശോധിച്ചിരുന്നത്, ഇത് മൂന്നര ലക്ഷമായി വർധിപ്പിച്ചു. തീവ്ര നിയന്ത്രിത മേഖലകളിൽ ആന്‍റിജന്‍ പരിശോധന കൂട്ടാൻ എല്ലാ സംസ്ഥാനങ്ങൾക്കും ഐസിഎംആർ നിർദ്ദേശം നൽകി. 

രാജ്യത്ത് സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞു: ഐഎംഎ

ഡൽഹി: രാജ്യത്ത് കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നുകഴിഞ്ഞതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. രോഗവ്യാപനം രൂക്ഷമാകുമെന്നും ഐഎംഎ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ചെയര്‍പേഴ്‌സണ്‍ ഡോ. വി കെ മോംഗ ചൂണ്ടിക്കാട്ടി. പട്ടണങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും കൊവിഡ് ഒരുപോലെ രൂക്ഷമാകുന്ന സാഹചര്യം സ്ഥിതഗതികള്‍ നിയന്ത്രിക്കുന്നതില്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും മുന്നറിയിപ്പ് നൽകി.

പൂന്തുറയിലും, പുല്ലുവിളയിലും സാമൂഹികവ്യാപനം; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 791 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 791 പേർക്ക്. 532 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 42 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 135 പേർ വിദേശത്ത് നിന്ന് വന്നവരും 98 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. അതേസമയം തിരുവനന്തപുരത്തെ പൂന്തുറ, പുല്ലുവിള മുതലായ...

ചെല്ലാനത്ത് 600​ലേറെ ആളുകൾക്ക് കൊവിഡെന്ന് സംശയം

കൊച്ചി: എറണാകുളം ചെല്ലാനത്ത് 600ലേറെ പേർക്കെങ്കിലും കൊവിഡ് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി കത്തയച്ചു. പുറത്തുവരുന്നതിനേക്കാൾ ഗുരുതരമാണ് ചെല്ലാനത്തെ സ്ഥിതിയെന്നും ഇവിടെ സ്വീകരിക്കുന്ന പ്രതിരോധ നടപടികൾ അപര്യാപ്തമാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ കൃത്യമായ കണക്കുകളല്ല പുറത്തുവിടുന്നതെന്നും കത്തിൽ പറയുന്നു. അതേസമയം ചെല്ലാനത്ത് 35...