Wed. Sep 17th, 2025
ഗുവാഹട്ടി:

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഗുവാഹട്ടിയില്‍ തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അസമിലുടനീളം രാത്രി കര്‍ഫ്യൂയും ഏർപ്പെടുത്തി. ഇത് കൂടാതെ അസമിലെ നഗരപ്രദേശങ്ങളില്‍ ശനിയാഴ്ചയും ഞായറാഴ്ചയും വാരാന്ത്യ ലോക്ക്ഡൗണും നടപ്പിലാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെച്ച് ഏറ്റവും കൂടുതൽ വൈറസ് ബാധിതരുള്ളത് അസമിലാണ്. നിലവിൽ 6300 കൊവിഡ് രോഗികളാണ് അസമില്‍ ചികിത്സയിൽ കഴിയുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam