ന്യൂഡല്‍ഹി:
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മൂന്ന് ദിവസത്തെ റഷ്യാ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം കുറിക്കും. സന്ദര്‍ശന വേളയില്‍ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400 ന്റെ കൈമാറ്റം വേഗത്തിലാക്കാന്‍ പ്രതിരോധ മന്ത്രി സമ്മര്‍ദ്ദം ചെലുത്തും. റഷ്യയുമായി ശക്തമായ പ്രതിരോധ ബന്ധം പുലര്‍ത്തുന്ന ചൈന ഇതിനകം തന്നെ അവിടെ നിന്ന് എസ് -400 സംവിധാനം സ്വന്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ഇന്ത്യയുടെ സമ്മര്‍ദ്ദം.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് എസ് 400 സംവിധാനത്തിന്റെ കൈമാറ്റം 2021 ഡിസംബറിലേക്ക് റഷ്യ നീട്ടിവെച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 5.4 ബില്യണ്‍ ഡോളറിന്റെ കരാറിനുള്ള പേയ്‌മെന്റ് നടപടികള്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു.