Thu. Jan 23rd, 2025
ഡൽഹി:

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 14,821 പേർക്ക്. ഇതോടെ ഇന്ത്യയിലെ അകെ രോഗികളുടെ എണ്ണം 4,25,282 ലേക്കെത്തി. ഇന്നലെ 445 പേരാണ് കൊവിഡിനെ തുടർന്ന് മരണമടഞ്ഞത്. പ്രതിദിനം വൈറസ് ബാധയെ തുടർന്ന് രേഖപ്പെടുത്തുന്ന ഏറ്റവും വലിയ കണക്കാണിത്. എന്നാൽ രാജ്യത്ത് രോഗമുക്തി നിരക്ക് 55.77 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ രോഗബാധിതരുടെ എണ്ണത്തിൽ ലോകത്തിന്റെ കണക്കെടുത്താൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

 

 

By Athira Sreekumar

Digital Journalist at Woke Malayalam