Mon. Dec 23rd, 2024
തിരുവനന്തപുരം:

ആറ്റുകാല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവർക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ തലസ്ഥാനനഗരിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി‌ ജില്ലാ ഭരണകൂടം. കണ്ടെയ്ന്‍മെന്റ് സോണുകളായ മണക്കാട്, ആറ്റുകാല്‍, കാലടി വാര്‍ഡുകള്‍ പൂർണമായും അടച്ചു. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളുള്‍പ്പെടെ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉറവിടം കണ്ടെത്താന്‍ കഴിയാത്ത കേസുകളുടെ എണ്ണം കൂടുന്നതിനാൽ നഗരത്തിൽ ഇന്ന് മുതല്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ സിറ്റി പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam