Thu. Apr 18th, 2024
ഡൽഹി:

രാജ്യത്ത് ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് പതിനയ്യായിരത്തി ഒരുന്നൂറ്റി നാൽപത്തി മൂന്ന് പേർക്ക്. 306 പേർ മരണപ്പെടുകയും ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു. രാജ്യത്ത് അതിവേഗം കൊവിഡ് വ്യാപിക്കുന്നതായി ആരോഗ്യവിദഗ്ധർ വ്യക്തമാക്കി. മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത് തുടങ്ങി സംസ്ഥാനങ്ങളിൽ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ്. എന്നാൽ രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസകരമാണ്.

By Athira Sreekumar

Digital Journalist at Woke Malayalam