Thu. Apr 25th, 2024

ന്യൂഡല്‍ഹി

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറില്‍ പതിനാലായിരത്തി അഞ്ഞൂറ്റി പതിനാറ് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ഡല്‍ഹിയില്‍ മാത്രം രോഗബാധിതരുടെ എണ്ണം അരലക്ഷം കടന്നു. മുന്നൂറ്റി എഴുപത്തി അഞ്ച് പേരാണ് ഒറ്റ ദിവസം മരണപ്പെട്ടത്. ഇതോടെ ആകെ കൊവിഡ് മരണം പന്ത്രണ്ടായിരത്തി തൊള്ളായിരം കടന്നു. അതേസമയം, രാജ്യത്ത് രോഗമുക്തി നിരക്ക് ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam