Mon. Dec 23rd, 2024
കൊച്ചി:

ഈ മാസം 24-ാം തീയ്യതി വരെയുള്ള വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് സര്‍ക്കാര്‍. ടെസ്റ്റ് സംവിധാനം ഒരുക്കുന്നതിനുള്ള സമയം ലഭിക്കുന്നതിന് വേണ്ടിയാണ് നാല് ദിവസം കൂടി നീട്ടിനല്‍കിയത്. 25-ാം തീയ്യതി മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. അതേസമയം, തിരികെയെത്തുന്ന പ്രവാസികൾക്ക് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംഭവത്തിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണമെന്ന് ഹെെക്കോടതി വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam