25 C
Kochi
Tuesday, August 3, 2021
Home Tags Expats

Tag: Expats

foreign workers will be deported if they change jobs in Kuwait

ഗൾഫ് വാർത്തകൾ: സ്ഥാപനം മാറി ജോലി ചെയ്താൽ വിദേശതൊഴിലാളികളെ നാടുകടത്തും

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1) കൊവിഡ്‌ പ്രതിരോധം അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു2) 13 ഗ്രീൻ രാജ്യങ്ങളുടെ പട്ടികയുമായി അബുദാബി3) സ്ഥാപനം മാറി ജോലി ചെയ്താൽ വിദേശതൊഴിലാളികളെ നാടുകടത്തും4) ബ​ഹ്റൈ​ന്‍ വ​നി​ത​ക​ളു​ടെ നേ​ട്ട​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ച്ച്​ മ​ന്ത്രി​സ​ഭ5) പ്രവാസി തൊഴിലാളികള്‍ക്ക് യോഗ്യതാ പരീക്ഷ തുടങ്ങി6) യുഎഇയുടെ പരിസ്ഥിതി ഉപഗ്രഹ...

സ്വന്തം ചിലവിൽ കൊവി​ഡ് ടെ​സ്‌​റ്റ്; പ്ര​വാ​സി​ക​ൾ​ക്ക് ഇ​രു​ട്ട​ടി

അ​ൽ​ഖോ​ബാ​ർ:തൊ​ഴി​ൽ​പ​ര​മാ​യ അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര ചെ​യ്യ​ണ​മെ​ങ്കി​ൽ സ്വ​ന്തം​ ചില​വി​ൽ ടെ​സ്‌​റ്റു​ക​ൾ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം പ്ര​വാ​സി യാ​ത്ര​ക്കാ​ർ​ക്ക് ഇ​രു​ട്ട​ടി​യാ​ണെ​ന്നും ഈ ​നി​ബ​ന്ധ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി അ​ൽ​ഖോ​ബാ​ർ മേ​ഖ​ല ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​വാ​സി​ക​ൾ​ക്കു മാ​ത്രം ഇ​ത്ത​രം നി​ബ​ന്ധ​ന​ക​ൾ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​നു മു​മ്പും...

ഇന്ത്യക്കാര്‍ക്ക് സന്ദർശകവിസയിൽ യുഎഇയിലേക്ക് പോകാം

യുഎഇ:ഇന്ത്യയിൽ നിന്ന് സന്ദർശകവിസയിൽ യുഎഇയിലേക്ക് പോകാൻ അനുമതി. വന്ദേഭാരത് വിമാനങ്ങളിലടക്കം സന്ദർശകവിസക്കാർക്ക് യാത്ര ചെയ്യാം. ഇന്ത്യക്കാർക്ക് ഏതുതരത്തിലുള്ള വിസ ഉപയോഗിച്ചും യുഎഇയിലേക്ക് യാത്ര ചെയ്യാമെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ പറഞ്ഞു. എന്നാല്‍, 96 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രക്ക് നിർബന്ധമാണ്. നേരത്തെ,...

വിലക്കില്ലാത്ത രാജ്യത്ത് രണ്ട് ആഴ്ച താമസിച്ച പ്രവാസികൾക്ക് കുവൈത്തിൽ പ്രവേശനം 

മസ്കറ്റ്:   കുവൈത്തില്‍ പ്രവേശന വിലക്കുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് രണ്ടാഴ്ച തങ്ങിയാല്‍ കുവൈത്തില്‍ പ്രവേശിക്കാം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങൾക്കാണ് കുവൈത്ത് താത്കാലികമായി വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യക്കാർക്ക് കുവൈത്തിൽ വിലക്ക്

കുവൈത്ത്:കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയുള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തി കുവൈത്ത്.  ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ഇറാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവർക്കാണ് വിലക്ക്.ഓഗസ്റ്റ് ഒന്നുമുതല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊമേഴ്‌സ്യല്‍ വിമാന സര്‍വ്വീസ് ആരംഭിക്കുമ്പോൾ ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്കൊഴികെ പ്രേവേശനാനുമതി...

പ്രവാസികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി യുഎഇ

ദുബായ്: യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ സർക്കാർ. വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വെയ്ക്കണമെന്നാണ് നിർദ്ദേശം. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റിയും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പും സംയുക്തമായാണ്...

പ്രവാസികളെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം:വിമാനത്താവളങ്ങളിൽ എത്തുന്ന പ്രവാസികളെ വരവേറ്റ് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എയര്‍പോര്‍ട്ടുകളില്‍ ആന്റിബോഡി ടെസ്റ്റുകള്‍ നടത്തുന്നതിനായുള്ള കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് കൂടുതല്‍ ടെസ്റ്റ് കിറ്റുകള്‍ എത്തിക്കുന്നതാണെന്നും മന്ത്രി...

വന്ദേ ഭാരത് ദൗത്യത്തിൽ കേരളത്തിലേക്ക് 94 വിമാനങ്ങൾ കൂടി ഷെഡ്യൂൾ ചെയ്തു

ന്യൂഡല്‍ഹി:പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേഭാരത് ദൗത്യത്തില്‍ സംസ്ഥാനത്തേക്ക്  94 വിമാനങ്ങൾ ഷെഡ്യൂള്‍ ചെയ്തു. ജൂലൈ ഒന്ന് മുതൽ 15 വരെയുള്ള ഷെഡ്യൂളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. യുഎഇ, ബഹ്റിൻ, ഒമാൻ, സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ബഹ്റെെനില്‍ നിന്നും ഒമാനില്‍ നിന്നുമാണ് കൂടുതല്‍ സര്‍വീസുകള്‍. ഇപ്പോൾ പുതുതായി ഷെഡ്യൂൾ ചെയ്ത...

കൊച്ചിയിലേക്ക് ഇന്നെത്തുന്നത് 21 വിമാനങ്ങൾ

കൊച്ചി:   വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളുമായി ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നത് 21 വിമാനങ്ങൾ. 3,420 പ്രവാസികളാണ് ഇന്ന് നാട്ടിലെത്തുക. ഇന്നലെ 21 വിമാനങ്ങളിലായി 4060 പ്രവാസികള്‍ കൊച്ചിയിലെത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങൾക്ക് പുറമെ ലണ്ടൻ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ട്.

പ്രവാസികൾക്ക് ട്രൂ നാറ്റ് പരിശോധന അപ്രായോഗികമെന്ന് കേന്ദ്രം

തിരുവനന്തപുരം:ചാർട്ടേർഡ് വിമാനങ്ങളിലും വന്ദേ ഭാരത് മിഷനിലൂടെയും കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ട്രൂ നാറ്റ് പരിശോധന അപ്രായോഗികമാണെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചു. രോഗികൾക്ക് പ്രത്യേക വിമാനം ഏർപ്പെടുത്താന്‍ പരിമിതികളുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.  പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ പ്രസ്താവന വന്നിരിക്കുന്നത്.