Fri. Apr 4th, 2025
തിരുവനന്തപുരം:

പ്രവാസികളെ സഹായിക്കാന്‍ കേന്ദ്രവും സംസ്ഥാനവും ഒന്നും ചെയ്തിട്ടില്ലെന്നും ഖത്തര്‍, ഒമാൻ, സൗദി എന്നിവിടങ്ങളില്‍ റാപിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം ഇല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ  സര്‍ക്കാര്‍ നിലപാട് മനുഷ്യത്വ രഹിതമാണെന്നും പ്രവാസികളെ സർക്കാർ വഞ്ചിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തിൽ  കേന്ദ്രസർക്കാര്‍ ആദ്യം മുതലേ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

By Athira Sreekumar

Digital Journalist at Woke Malayalam