ഡൽഹി:
രാജ്യത്ത് ആരോഗ്യപ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നത് കൂടിവരുന്നതിനാൽ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഒരാഴ്ചയ്ക്ക് ശേഷം പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഇത് സംബന്ധിച്ച ഉത്തരവ് നാളെ തന്നെ കേന്ദ്രസർക്കാർ ഇറക്കണമെന്നും വ്യക്തമാക്കി. അതേസമയം ഡോക്ടര്‍മാര്‍, നഴ്സുമാർ തുടങ്ങിയവർക്ക് ശമ്പളം കൃതമായി നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയിൽ അറിയിച്ചു.