Mon. Dec 23rd, 2024
കൊച്ചി:

ചാർട്ടേർഡ് വിമാനങ്ങളിൽ കേരളത്തിലെത്തുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള സംസ്ഥാന സർക്കാർ നടപടിക്കെതിരെ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതിയിൽ പരിഗണിക്കും. പത്തനംതിട്ട സ്വദേശി റെജി താഴ്‌മൺ നൽകിയ ഹർജിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. റാപ്പിഡ് ടെസ്റ്റ്‌ റിസൾട്ട്‌ ഉള്ളവർക്ക് യാത്ര ചെയ്യാൻ അനുമതി വേണമെന്നാണ് പ്രധാനമായി ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകണമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam