Thu. Jan 23rd, 2025
ഡൽഹി:

രാജ്യത്തെ കൊവിഡ് മരണസംഖ്യ 8,102 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 357 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ മരണനിരക്കാണിത്. ഇന്നലെ മാത്രം 9,996 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് രാജ്യത്തെ കൊവിഡ് പരിശോധനകളുടെ എണ്ണം ഉയർത്തുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത്, തമിഴ്നാട് എന്നീ നാല് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്.

By Athira Sreekumar

Digital Journalist at Woke Malayalam